പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഏഴിന് തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹച ര്യത്തില്‍ എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികളുടെയും ഉപവരണാധി കാരികളുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ആറ് വാര്‍ഡുകളിലാ ണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം മാതൃകാ പെരു മാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇവ നടപ്പിലാക്കേണ്ടത് സംബന്ധിച്ചും തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ സംബന്ധിച്ചും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രതി നിധികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശം നല്‍ കി. ഫ്‌ലക്‌സ് ബോര്‍ഡുകളുടെ ഉപയോഗം ഒഴിവാക്കാന്‍ വരണാധി കാരികള്‍ നിര്‍ദ്ദേശം നല്‍കണമെന്നും ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ട ചുമതല പഞ്ചായത്ത് സെകട്ടറി മാര്‍ നിര്‍വ്വഹിക്കണമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശി ച്ചു. നിലവില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പെ രുമാറ്റ ചട്ടപ്രകാരം നിര്‍ത്തി വെക്കുന്നത് സംബന്ധിച്ചും യോഗത്തി ല്‍ ചര്‍ച്ച ചെയ്തു.
സ്ഥാനാര്‍ത്ഥികള്‍ക്ക് നവംബര്‍ 19 വരെ നാമനിര്‍ദേശ പത്രിക സമ ര്‍പ്പിക്കാം. 20 ന് സൂക്ഷ്മ പരിശോധന നടക്കും. 22 വരെ സ്ഥാനാര്‍ ത്ഥിത്വം പിന്‍വലിക്കാം.
തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുകളും
പാലക്കാട് ജില്ലാ പഞ്ചായത്ത് – വാര്‍ഡ് 1- ശ്രീകൃഷ്ണപുരം (ജനറല്‍ )
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് – വാര്‍ഡ് 4- ചുങ്കമന്ദം (ജനറല്‍ )
തരൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 1- തോട്ടുവിള (സ്ത്രീ)
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 7 – മൂങ്കില്‍മട (ജനറല്‍ )
എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് 1- അരിയക്കോട് (ജനറല്‍)
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 8- കര്‍ക്കിടച്ചാല്‍ (ജനറല്‍)