മണ്ണാര്‍ക്കാട്:വര്‍ഷങ്ങളായി കുടിശ്ശികയായി നില്‍ക്കുന്ന എയ്ഡഡ് സ്‌കൂളുകളുടെ മെയിന്റനന്‍സ് ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യണ മെന്ന് എയ്ഡഡ് എല്‍പി യുപി സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേ ഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സിപി ഷിഹാബുദ്ദീന്‍ അധ്യക്ഷനായി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി വിജയകുമാരന്‍,ട്രഷറര്‍ ജയശങ്കര ന്‍,ലത ബാബുരാജ്,അലവി,അനീസ് ആലായന്‍, സൈനു ദ്ദീന്‍ ആലാ യന്‍,ജലീല്‍ പുത്തന്‍ക്കോട്ട്,നൗഫല്‍ താളിയില്‍ എന്നിവര്‍ സംസാ രിച്ചു.