മണ്ണാര്‍ക്കാട്: പാലക്കയം ഇഞ്ചിക്കുന്നിലെ തോട്ടത്തില്‍ നിന്നും മരം മുറിച്ച സ്വാകാര്യ വ്യക്തിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ജെ ണ്ട കെട്ടുന്നതിനായി നടത്തിയ സര്‍വേയില്‍ തോട്ടത്തില്‍ വനഭൂമി കണ്ടെത്തിയ സാഹചര്യത്തിലാണ് കോട്ടോപ്പാടം സ്വദേശിയായ മൂ സയ്ക്കതെിരെ പാലക്കയം റേഞ്ച് വനപാലകര്‍ നടപടി സ്വീകരിച്ച ത്.
വാക,ചടച്ചി,ആഞ്ഞിലി ഉള്‍പ്പടെ 53 മരങ്ങള്‍ മുറിച്ചതായാണ് കണ്ടെ ത്തിയിരിക്കുന്നത്.ഇഞ്ചിക്കുന്ന് മലവാരത്തെ ഏഴേക്കറോളം വരുന്ന സ്ഥലത്തിലെ ഒരു ഭാഗമായ രണ്ടര ഏക്കര്‍ വനംവകുപ്പിന്റേതാണെ ന്നാണ് അവകാശ വാദം.എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി ത ന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നാണ് മൂസയുടെ നിലപാട്.ഭൂമിക്ക് പട്ടയമുണ്ടെന്നും കൃത്യമായി നികുതി യും അടച്ച് വരുന്നുണ്ടത്രേ.
എന്നാല്‍ സര്‍വേയില്‍ വനഭൂമി കണ്ടെത്തുകയും ഇവിടെ മരം മുറി നടക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന് വനംവകുപ്പ് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട തുടര്‍നടപടിക ളിലാണ് വനംവകുപ്പ്.സമഗ്രമായ അന്വേഷണം നടത്തി ഭൂമിയുടെ ഉടമസ്ഥാവകാശം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതിനായി അസി. ഡയ റക്ടര്‍ ഫോറസ്റ്റ് മിനി സര്‍വേയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.