കോട്ടോപ്പാടം:കച്ചേരിപ്പറമ്പില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പി ച്ചു.പിലാച്ചുള്ളി പാടംത്തെ താളിയില്‍ ഇപ്പുവിന്റെ 26 കവുങ്ങും ,പത്ത് തെങ്ങും നശിപ്പിച്ചു. മുണ്ടക്കാട് പാടത്തെ കണ്ടംപാടി ഹംസ ഹാജിയുടെ 30 കവുങ്ങ്, 15 തെങ്ങ്, ചാച്ചാംപാടത്തെ താളിയില്‍ ഹംസയുടെ 20 തെങ്ങ്, 80 കവുങ്ങ്, താളിയില്‍ മുഹമ്മദിന്റെ 10 തെങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാത്രിയിലാണ് കൃഷി യിടത്തിലേക്ക് കാട്ടാനകളെത്തിയത്.
പത്ത് വര്‍ഷങ്ങളായി വിളവു തരുന്ന വിളകളാണ് നശിച്ചതെന്ന് കര്‍ ഷകര്‍ പറഞ്ഞു.കച്ചേരിപറമ്പ് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച സോ ളാര്‍ കമ്പിവേലി പ്രവര്‍ത്തന രഹിതമായതാണ് ആനകള്‍ സ്ഥിരമാ യി പ്രദേശത് എത്താന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
വനയോര പ്രദേശമായ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാന ശല്ല്യം പതി വാണ്.പാട്ടാപകല്‍ പോലും ആനകള്‍ ജന വാസമേഖലകളില്‍ എ ത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.നിലവിലുള്ള മാര്‍ഗം ഉപ യോഗിച്ച് വനം വകുപ്പ് ആനകളെ മലകയറ്റാറുണ്ടെങ്കിലും വീണ്ടും തിരികെയെത്തുന്ന സാഹചര്യമാണുള്ളത്.വിഷയത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.