തെങ്കര: ആനമൂളി മുതല്‍ തത്തേങ്ങലം വരെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഗ്രാമീണരുടെ ജീവനും കാര്‍ഷികവിളകള്‍ക്കും വന്യ മൃഗങ്ങളില്‍ നിന്ന് സുരക്ഷയൊരുക്കാന്‍ സത്വരനടപടി സ്വീകരിക്ക ണമെന്ന് സിപിഎം തെങ്കര ലോക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
ചേറുംകുളത്ത് സഖാവ് വികെ ഉണ്ണികൃഷ്ണന്‍ നഗറില്‍ (ചേറുംകുളം എഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാസെക്ര ട്ടേറിയറ്റ് അംഗം ടിഎന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. കെ കുമാ രന്‍, കെ ശിവശങ്കരന്‍, ഉമവിവേക് എന്നിവരായിരുന്നു പ്രസീഡീയം. പി ബിനീഷ് രകതസാക്ഷി പ്രമേയവും എംഎം ബഷീര്‍ അനുശോച ന പ്രമേയവും സെക്രട്ടറി ടികെ സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍, എം ഉണ്ണീന്‍, കെഎന്‍ സുശീല, എം വിനോദ്കുമാര്‍, എന്നിവര്‍ സംസാരിച്ചു.
ടി.കെ.സുനില്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ ഐക്യകണ്‌ഠേന സമ്മേളനം തെരഞ്ഞെടുത്തു.