അലനല്ലൂര്‍: വില്‍പ്പനക്കായി വീട്ടിലും സ്‌കൂട്ടറിലുംസൂക്ഷിച്ചിരുന്ന 43 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് പിടികൂടി.സംഭവവുമായി ബന്ധ പ്പെട്ട് അലനല്ലൂര്‍ ചളവ കല്ലിങ്ങല്‍ വീട്ടില്‍ സുരേഷിനെ അറസ്റ്റ് ചെ യ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചളവ ഭാഗത്ത് മണ്ണാ ര്‍ക്കാട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അനധി കൃതമായി സൂക്ഷിച്ച മദ്യം പിടികൂടിയത്.മദ്യം കടത്താനുപയോഗി ച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.പ്രിവന്റീവ് ഓഫീസര്‍ സല്‍മാ ന്‍ റസാലിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജേഷ്,ബിജു എന്നിവരും പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!