അലനല്ലൂര്‍: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അലനല്ലൂര്‍ എ എംഎല്‍പി സ്‌കൂളിലേക്ക് എത്തിയ കുരുന്നുകളെ വരവേല്‍ക്കാന്‍ ‘ഡാനി’ എത്തിയത് കൗതുകമായി.എടത്തനാട്ടുകര സ്വദേശി മുബാറ ക്കിന്റെ കുതിരയായ ഡാനിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്.
പുത്തനുടുപ്പും ബാഗുമൊക്കെയായി നിറഞ്ഞ ആഹ്ലാദത്തോടെ എത്തിയ കുരുന്നുകള്‍ വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ കുതിര നില്‍ക്കുന്നത് കണ്ട് ആദ്യം അമ്പരന്നു.സ്വീകരിക്കാനായി നില്‍ക്കുന്നതാണെന്ന് മനസ്സിലായപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാ ത്ത സന്തോഷം.
നാളിതു വരെ കുതിരയെ കണ്ടിട്ടില്ലാത്തവരും കൂട്ടത്തിലുണ്ടായിരു ന്നു.ചിലര്‍ക്ക് പുറത്ത് കയറണമെന്നായി. വിദ്യാല യമുറ്റത്തൊരു ചെറിയ സവാരിയും ഒത്തപ്പോള്‍ കുരുന്നുകളുടെ ആവേശം വാനോ ളമായി.
പ്രവേശനോത്സവം വ്യത്യസ്തമാക്കാനുള്ള അധ്യാപകരുടെ ചിന്തയാ ണ് ഡാനിയെന്ന കുതിരയിലെത്തിയത്.ഇക്കാര്യം അറിയിച്ചപ്പോള്‍ ഉടമ മുബാറക്ക് ഡാനിയുമായി രാവിലെ തന്നെ സ്‌കൂളിലേക്കെത്തു കയായിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വായനാ വസ ന്തം പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് മൂന്ന് പുസ്തകങ്ങളും പേ നയും സെക്രട്ടറിയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ പി മുസ്തഫ വിതരണം ചെയ്തു.ട്രസ്റ്റ് അംഗം കെ തങ്കച്ചന്‍,ടോമി തോമസ്, പ്രധാന അധ്യാപകന്‍ കെഎ സുദര്‍ശനകുമാര്‍,പിവി ജയപ്രകാശ്,ഷ ഹര്‍ബാന്‍ എഎം,അനീസ പുല്ലോടന്‍,നൗഷാദ് പുത്തന്‍ങ്ങോട്ട് എന്നി വര്‍ നേതൃത്വം നല്‍കി.