പാലക്കാട്:പാലക്കാട് ജങ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ പാളങ്ങളും പ്ലാറ്റ്‌ഫോമുകളും ശുചീകരിക്കുന്ന പ്രവൃത്തി നിര്‍വ്വഹിക്കുന്ന കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തി നൊരുങ്ങുന്നു.റയില്‍വേയിലെ സ്ഥിരം തൊഴിലാളികള്‍ ചെയ്തു വന്നിരുന്ന ശുചീകരണ ജോലി, റയില്‍വേ സ്വകാര്യവത്ക്കരണ ത്തിന്റെ ഭാഗമായി പുറം കരാര്‍ നല്‍കുകയായിരുന്നു.കഴിഞ്ഞ 10 വര്‍ഷമായി, രണ്ട് വര്‍ഷത്തേക്ക് വീതം കരാര്‍ നല്‍കി വരിക യാണ്.കരാറുകാര്‍ മാറി മാറി വന്നെങ്കിലും തൊഴിലാളികള്‍ മാറിയിട്ടില്ല.67 തൊഴിലാളികളാണ് നിലവില്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നത്. കരാര്‍ ജോലിയായിരിക്കെ, പാലക്കാട് ഡിവിഷനിലെ തന്നെ ഏറ്റവും ശുചിത്വമുള്ള സ്റ്റേഷനായി പാലക്കാട് ജങ്ഷനെ തെരഞ്ഞെടുക്കും വിധം മികച്ച രീതിയില്‍ ജോലി ചെയ്തത്.അവാര്‍ഡ് തുക റയില്‍വേ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. നിലവിലുള്ള കരാറുകാരന്റെ കാലാവധി ആറ് മാസം മുന്‍പ് കഴിഞ്ഞിട്ടും റയില്‍വേ, പുതിയ കരാറിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. പകരം താത്ക്കാലികമായി ക്വട്ടേഷന്‍ വ്യവസ്ഥയിലാണ് ജോലി ചെയ്യിക്കുന്നത്. 67 പേര്‍ തൊഴിലെടു ത്തിടത്ത് ഇപ്പോള്‍ 30 പേരാണുള്ളത്. ഇത് ജോലി ഭാരം വര്‍ദ്ധിച്ചുവെങ്കിലും വേതനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല. ഇഎസ്‌ഐ ഇപിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. ക്വട്ടേഷന്‍ എടുത്തവര്‍ക്ക് റയില്‍വേ പണം നല്‍കാത്തതിനാല്‍ മാസങ്ങളായി ഇവര്‍ക്ക് യാതൊരു വേതനവും ലഭിക്കുന്നില്ല.തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം നരകതുല്യമായിരിക്കുകയാണ്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയാണ് ഡിസംബര്‍ 12 മുതല്‍ തൊഴിലാളികള്‍ പണിമുടക്ക് സമരത്തിലേക്ക് നീങ്ങുന്നത്. കുടിശ്ശികയുള്ള വേതനം എത്രയും പെട്ടെന്ന് നല്‍കുക, എല്ലാ മാസവും അഞ്ചാം തീയതിക്കകം തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ നടപടിയെടുക്കുക, 67തൊഴിലാളികള്‍ക്കും തൊഴിലും വേതനവും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തുക, ഇഎസ്‌ഐ ഇപിഎഫ് തുടങ്ങിയ സാമൂഹ്യസുരക്ഷാ ആനുകൂല്യ ങ്ങളുടെ തൊഴിലുടമാവിഹിതം കൃത്യമായി എല്ലാ മാസവും അടക്കുന്നു എന്നുറപ്പുവരുത്തുക, തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്ന സുപ്രീം കോടതി വിധി പ്രകാരം തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ശബരിമല സീസണ്‍ കൂടി കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്ന നടപടികളാണ് ഇക്കാര്യത്തില്‍ റയില്‍വേ ചെയ്തുകൊണ്ടി രിക്കുന്നതെന്നും എത്രയും പെട്ടെന്ന് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹ