കോട്ടോപ്പാടം: കൊടുവാളിപ്പുറത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മൂന്നര ലക്ഷത്തോളം രൂപ കവര്‍ന്നു.കാട്ടുവളപ്പില്‍ മുഹമ്മദ് അലി മുസ്ലിയാരുടെ വീട്ടിലാണ് മോഷണം അരങ്ങേറിയത്.വീടിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. മുക ളിലത്തെ രണ്ട് മുറികളിലേയും താഴത്തെ രണ്ട് മുറികളിലേയും അലമാരകള്‍ കുത്തി തുറന്നിട്ടുണ്ട്.മക്കളുടെ വിവാഹാവശ്യത്തിനാ യി അലമാരയില്‍ സൂക്ഷിച്ചിരുന്ന തുകയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്.മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മകനൊപ്പമായിരുന്നു കഴിഞ്ഞ രാത്രി അലി മുസ്ലിയാരും കുടുംബവും.ബുധനാഴ് രാത്രി ഏഴരയോടെയാണ് വീട് പൂട്ടി ആശുപത്രിയിലേക്ക് പോയത്. വ്യാഴാ ഴ്ച രാവിലെ 9 മണിയോടെ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ഉടന്‍ മണ്ണാര്‍ക്കാട് പോലീസില്‍ വിവരമറിയിക്കുകയാ യിരുന്നു. ഉച്ചയോടെ മണ്ണാര്‍ക്കാട് പോലീസ്,വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ നിന്നും മണം പിടിച്ച പോലീസ് നായ വീടിന് പുറക് വശ ത്തെ റബ്ബര്‍ തോട്ടത്തിലൂടെ ഏകദേശം നാനൂറ് മീറ്റര്‍ അകലെയുള്ള റോഡിനടുത്ത് ചെന്ന് നിന്നിട്ടുണ്ട്.അലി മുസ്ലിയാരുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.