പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മലപ്പുറം : പെരിന്തല്‍മണ്ണ പി.ടി.എം.ഗവ കോളജിലെ മുഴുവന്‍ വി ദ്യാര്‍ഥികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഒരാഴ്ചക്കകം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി. ഷാ ജി അറിയിച്ചു. കോളജിലെ അധ്യാപകരുടെ സഹായത്തോടെ മുഴു വന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍ പി.അബൂബക്കര്‍ അധ്യക്ഷനായി. കോളജില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നതും ഈ വര്‍ഷം പുതുതായി അഡ്മിഷന്‍ എടുക്കുന്നതുമായ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കോവിഡ് പ്രതിസന്ധികാലത്ത് കഴിഞ്ഞ വര്‍ഷവും പഠനോപകരണ ങ്ങള്‍ നല്‍കിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടെക്സ്റ്റ് ബുക്കുകള്‍ തുടങ്ങിയവയും വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രിന്‍സിപ്പ ല്‍ അറിയിച്ചു. പരിപാടിയില്‍ ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.വി.നൂറുല്‍ അമീന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അ്യാപകന്‍ എം.കെ സുനില്‍, കോ ഓപ്പറേറ്റീവ് സ്റ്റോര്‍ സെക്രട്ടറി പി. സുശാന്ത് എന്നിവര്‍ സംസാരിച്ചു.