എടത്തനാട്ടുകര: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക, വിദ്യാ ര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യ ങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സഹ്യാ ദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ തത്തേങ്ങലം സൈലന്റ് വാലി ക്യാമ്പ് ഹൗസില്‍ സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയ മായി.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മനോജ് ബാലകൃ ഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. ജയ കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെ ടുത്തു. സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ് അധ്യാപക കോ ഓര്‍ഡിനേറ്റര്‍ കെ. ജി. സുനീഷ്,അധ്യാപകരായ എസ്. ഉണ്ണികൃഷ്ണന്‍, സി. നഫീസ, എം. മുനീറ ബീഗം, എം. ജിജേഷ്, പി. അബ്ദുസ്സലാം എന്നിവര്‍ സംസാ രിച്ചു.സഹവാസ ക്യാമ്പിന്റെ ഭാഗമായി പക്ഷി നിരീക്ഷണം, ട്രക്കിംഗ്, പൂമ്പാറ്റ നിരീക്ഷണം, സ്മൃതി വന സന്ദര്‍ശനം എന്നിവയും നടത്തി.സഹ്യാദ്രി ക്ലബ് ഭാരവാഹികളായ പി. ആദില്‍, പി. അര്‍ഷ സലാം, ടി.എ. അദ്‌നാന്‍, കെ.അന്‍സില്‍, കെ. ആര്‍ദ്രാ പ്രദീപ്, അലീന സാബു തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.