മണ്ണാര്‍ക്കാട്:ആഢംബര കാറുകളടക്കം കൈനിറയെ സമ്മാനങ്ങളു മായി മണ്ണാര്‍ക്കാട്ടേക്ക് വ്യാപാരമഹോത്സവമെത്തുന്നു.കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റാണ് മണ്ണാ ര്‍ക്കാട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2020 ഒരുക്കുന്നത്.അമ്പത് ലക്ഷത്തോ ളം രൂപയുടെ സമ്മാനങ്ങളുമായി 2020 ജനുവരി മുതല്‍ ഒരു വര്‍ഷ ക്കാലം നീണ്ട് നില്‍ക്കുന്ന വ്യാപാര മഹോത്സവമാണ് യൂണിറ്റ് ഉദ്ദേ ശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. ലക്ഷ്വറി കാറുകും ബൈക്കുകളുമടക്കം ആയിരത്തിലധികം സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മണ്ണാര്‍ ക്കാട് യൂണിറ്റിലെ വ്യാപാരികളുടെ താത്പര്യം കണക്കിലെടു ത്താ ണ് വ്യാപാരമഹോത്സവം സംഘടിപ്പിക്കുന്നത്.ദേശീയ പാത വികസ നം കഴിയുന്നതോടെ മണ്ണാര്‍ക്കാടിന്റെ പ്രഭാവം തിരിച്ചെടുക്കുന്ന തിന്റെ ഭാഗമായാണ് ഉത്സവം.ഇതോടൊപ്പം വ്യാപാരം പരിപോഷി പ്പിക്കുന്നതിനായി മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കും. മണ്ണാര്‍ക്കാട് വ്യാപാര മഹോത്സവം മണ്ണാര്‍ക്കാടിന്റെ ചരിത്രത്തി ലെ പുതിയ ഒരു അധ്യായം ആയിരിക്കും. യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം,ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണിമ,ട്രഷറര്‍ ജോണ്‍സണ്‍,വ്യാപാരമഹോത്സവം ചെയര്‍മാന്‍ അക്ബര്‍ ഫെയ്മസ് കണ്‍വീനര്‍ ഷമീര്‍ യൂണിയന്‍ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ വികെ എച്ച് സജി ജനത,ആബിദ്,റെനീഷ്,കൃഷ്ണദാസ് ഷെമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!