മണ്ണാർക്കാട്:മുഴുവൻ അധ്യാപക നിയമനങ്ങളുംഅംഗീകരിച്ച് ശമ്പ ളം ലഭ്യമാക്കുക,പൊതുപരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് പുന:സ്ഥാ പിക്കുക,ഒഴിവുള്ള അധ്യാപക തസ്തികകൾ ഉടൻ നികത്തുക,എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക,പ്രൈമറി സ്കൂൾ പ്രധാനാധ്യാപക നിയമനം ത്വരിതപ്പെടുത്തുക തുടങ്ങി പൊതുവിദ്യാഭ്യാസ മേഖല യിലെ പ്രശ്നങ്ങൾ സത്വരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേ രളാ സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വ ത്തിൽ നാളെ എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ കോവിഡ് നിയന്ത്ര ണങ്ങൾ പാലിച്ച് നിൽപ്പ് സമരം നടത്തും.മണ്ണാർക്കാട്ട് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള, പട്ടാമ്പിയിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി.മുഹമ്മദ്, തൃത്താലയിൽ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം,ചെർപ്പുളശ്ശേരിയിൽ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.എ.അസീസ്, ഒറ്റപ്പാലത്ത് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.മുഹമ്മദലി മറ്റാന്തടം, ഷൊർണൂ രിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അൻവർസാദത്ത്, പാലക്കാട്ട് നഗരസഭാ കൗൺസിലർ സൈദ് മീരാൻ ബാബു,ചിറ്റൂരിൽ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഡോ.അഷ്റഫ് നല്ലേപ്പിള്ളി, കൊ ല്ലങ്കോട്ട് യൂത്ത് ജില്ലാ സെക്രട്ടറി അബ്ബാസ്ഹാജി എന്നിവർ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യും.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ, വൈസ് പ്രസിഡണ്ടുമാരായ ഹമീദ് കൊമ്പത്ത്, സി.എം.അലി,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ജനറൽ സെ ക്രട്ടറി നാസർ തേളത്ത്,ട്രഷറർ എം.എസ്. കരീം മസ്താൻ തുടങ്ങിയ വർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സർക്കാരിൻ്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരായി നടത്തുന്ന പ്രതിഷേധ സമരം വൻവിജയമാക്കണമെന്ന് ജില്ലാ പ്രസി ഡണ്ട് സിദ്ദീഖ് പാറോക്കോടും ജനറൽ സെക്രട്ടറി നാസർ തേളത്തും അഭ്യർത്ഥിച്ചു.