പാലക്കാട്:അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം നേടിയ പാലക്കാട് ജില്ലാ ടീമിനെ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം അഭിനന്ദിച്ചു.അത്‌ലറ്റുകളുടെയും കായികാ ധ്യാപകരുടെയും പരിശീലകരുടെയും കഠിനാധ്വാനവും ഒപ്പം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപക സംഘ ടനകളുടെയും കൂട്ടായ പരിശ്രമവും നിശ്ചയദാര്‍ഢ്യവുമാണ് ഒട്ടേറെ പരിമിതികള്‍ക്കിടയിലും തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ പ്രേരകമായതെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ചു മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്. എസ്സിനേയും യോഗം അഭിനന്ദിച്ചു.പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ കരീം പടുകുണ്ടില്‍, സി.എം.അലി,ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,പി.അബ്ദുല്‍ നാസര്‍, വി.ടി.എ.റസാഖ് എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!