മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകേപന സമിതി മണ്ണാര്‍ ക്കാട്ട് പുതിയ യൂണിറ്റ് രൂപീകരിക്കുന്നതായി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടന രൂപീകരണ നേതാവും ഭരണഘടന കമ്മിറ്റി അംഗവുമായ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ട റി കെ ഹസ്സന്‍കോയ രക്ഷാധികാരിയും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് സംസ്ഥാന പ്രസിഡന്റുമായ സം സ്ഥാന കമ്മിറ്റിക്ക് കീഴില്‍ പിഎസ് സിംപ്‌സണ്‍ ജില്ലാ പ്രസിഡന്റും ഫിറോസ് ബാബു ജില്ല ജനറല്‍ സെക്രട്ടറിയും ഗോകുല്‍ദാസ് ജില്ലാ ട്രഷററുമായ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിക്കുന്നത്.ശക്തമായ സംഘടന സംവിധാനം സൃഷ്ടിച്ച് വ്യാപാരികളുടെ ഉന്നമനം ലക്ഷ്യമിട്ട് യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.നാളെ ഉച്ചക്ക് 3.30ന് കോടതിപ്പടി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന രൂപീ കരണ യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാ ടനം ചെയ്യും. വ്യാപാര രംഗത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വ്യാപാരികള്‍ നേരിടുന്ന പ്രയാസങ്ങളും ആശങ്കകളും സം ബന്ധിച്ച സംശയങ്ങള്‍ക്ക് സംസ്ഥാന പ്രസിഡന്റ് വിശദീകരണം നല്‍കും.ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു യൂണിറ്റ് രൂപീ കരണം സംബന്ധിച്ച് വിശദീകരണം നടത്തും.തെങ്കര ഗ്രാമ പഞ്ചാ യത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സംഘട അംഗം സിഎച്ച് മുഹമ്മദ് ഷനൂബിനെ ചടങ്ങില്‍ ആദരിക്കും.സംസ്ഥാന സെക്രട്ടറി പിഎംഎ ഹബീബ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ക്യാബിനെറ്റ് അംഗം പിജെ കുര്യന്‍ അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് കെ കാജാഹുസൈന്‍ സ്വാഗതവും യൂണിറ്റ് രൂപീകരണ കമ്മിറ്റി ചെയര്‍മാന്‍ പി.അസ്‌ക്കര്‍ അലി നന്ദിയും പറയും.തുടര്‍ന്ന് 2019-2021 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നട ക്കും. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍,ജില്ലാ ക്യാബി നെറ്റ് അംഗം യുഎം നാസര്‍,ജില്ലാ ട്രഷറര്‍ ഗോകുല്‍ദാസ് എന്നിവര്‍ വരണാധികാരികളായിരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടികെ ഹെന്‍ട്രി അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. വാര്‍ ത്താ സമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, രൂപീകരണ കമ്മിറ്റി ചെയര്‍മാന്‍ ജെ കാജാഹുസൈന്‍,ജില്ലാ പിആര്‍ഒ ഷൗക്കത്തലി,മണ്ഡലം സെക്രട്ടറി കെപിടി അഷ്‌റഫ്, കെപിടി നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!