അലനല്ലൂര്‍:കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലന ല്ലൂര്‍ ആലുങ്ങല്‍,പുതുക്കളം ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കണ മെന്ന പരാതിയില്‍ വേഗത്തില്‍ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്.ഡിവൈഎഫ്‌ഐ ആലുങ്ങല്‍ യൂണിറ്റ് സെക്രട്ടറി വിഷ്ണുപ്ര സാദാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നല്‍കിയത്.ഫോണില്‍ വിളിച്ച് വിഷയം അവതരിപ്പിക്കുകയും ചെ യ്തിരുന്നു.അഴുക്കുചാലിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കിയാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടിരിക്കുന്നത്.വാര്‍ഡ് മെ മ്പര്‍ പിഎം മധു,സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗോപകുമാര്‍, മനാഫ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന കുമ രംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ആലുങ്ങല്‍ പുതുക്കളം പ്രദേശത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് യാത്രാദുരിതം വിത ച്ചിരുന്നു.അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഇതി ന് ഇടവരുത്തിയിരുന്നത്.വെള്ളക്കെട്ട് പലപ്പോഴും അപകടങ്ങള്‍ ക്കും വഴിയൊരുക്കിയിരുന്നു.അശാസ്ത്രീയമായ ഓവുചാല്‍ നിര്‍മാ ണം മൂലമാണ് വെള്ളം റോഡിലൂടെ ഒഴുകി വീടുകളിലേക്കും കൃ ഷിയിടങ്ങളിലേക്കുമെത്താനും ഇടയാക്കുന്നതെന്നും വിഷ്ണു പ്രസാദ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാനോ പാത യോരത്ത് കൂടെ സഞ്ചരിക്കാനോ കഴിയാത്ത സാഹചര്യവും നില നില്‍ക്കുന്നുണ്ട്.ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് പൊതുമരാമത്ത് വകുപ്പി ന് പരാതി സമര്‍പ്പിച്ചത്.ദിവസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ നടപ ടിയുണ്ടാവുകയായിരുന്നു.വെള്ളക്കെട്ട് പ്രശ്‌നത്തിന് താത്കാലിക മായെങ്കിലും പരിഹാരമായത് ഇതുവഴിയുള്ള യാത്രക്കാര്‍ക്കും നാട്ടു കാര്‍ക്കും ആശ്വാസം പകരുന്നുണ്ട്.വെള്ളക്കെട്ടിന് ശാശ്വത പരി ഹാരം കാണാന്‍ പുതുക്കുളം പ്രദേശത്ത് പുതിയ ഓവുപാലവും പാത യുടെ ഇരുവശവും അഴുക്കുചാലും നിര്‍മിക്കാനാണ് പൊതുമരാമ ത്ത് വകുപ്പിന്റെ നീക്കം.ഇതിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ള തായാണ് വിവരം.