മണ്ണാര്‍ക്കാട്:എടത്തനാട്ടുകര ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിയായ യുവാവിന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്ക്കാ ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിഎ സലാം അധ്യക്ഷനായി.നഗരസഭ ചെയര്‍ മാനും മുസ് ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സി മുഹ മ്മദ് ബഷീര്‍ ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,ബ്ലോക്ക് പഞ്ചായ ത്ത് അംഗം പി ഷാനവാസ് മാസ്റ്റര്‍,യൂത്ത് ലീഗ് എടത്തനാട്ടുകര മേഖ ല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍,അലനല്ലൂര്‍ പഞ്ചായത്ത് അംഗം ബഷീര്‍ പടുകുണ്ടില്‍ എന്നിവര്‍ പങ്കെടുത്തു.ഉപ്പുകുളത്ത് ജനവാസ മേഖലയില്‍ കണ്ടെത്തിയ കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുക,വനംവകുപ്പ് അനാസ്ഥ വെടിയുക, ഉപ്പുകുള ത്തെ വന്യമൃഗശല്ല്യത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.