മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കച്ചേരിപ്പറമ്പ് ശാഖാ എം.എസ്.എഫ് കമ്മിറ്റി സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഫരീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങ ല്ലീരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എം.എസ്.എഫ് വൈസ് പ്ര സിഡന്റ് കെ.പി അഫ്ലഹ്, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് അഷ്റഫ് കൊടക്കാട്, നഫാഹ് മദനി, സൈതലി, ജലീല്‍ തുടങ്ങിയ വര് സംബന്ധിച്ചു. ജാഫര്‍.ടി സ്വാഗതവും അല്‍ത്താഫ് നന്ദിയും പറഞ്ഞു.