മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടി യോട് അമ്പലപ്പാറ മേഖലയില്‍ സര്‍വേയുമായി മുന്നോട്ട് പോകാനു ള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ കര്‍ഷകര്‍ സമരത്തി ലേക്ക്.തിങ്കളാഴ്ച അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് മുന്നില്‍ നില്‍ പ്പു സമരം നടത്തുമെന്ന് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹിക ള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയെല്ലെന്നും പുതുതായി ഒരു വ്യക്തിയും ഒരു സെന്റ് ഭൂമി പോലും കയ്യേറിയി ട്ടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.കര്‍ഷകരുടെ കൈവശമു ള്ള ഭൂമി വിട്ട് നല്‍കി വനാതിര്‍ത്തി തിരിക്കുന്നതില്‍ സഹകരി ക്കും.അല്ലാത്ത നടപടികളെ അനുവദിക്കില്ല.1993ലെ പട്ടികയില്‍ പാലക്കാട് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അടിയന്തരമായി ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടാകണം.വനംവകുപ്പ് സര്‍വേയുമായി മുന്നോട്ട് പോ യാല്‍ അമ്പലപ്പാറ,കരടിയോട് മേഖലയില്‍ ആദിവാസി കുടുംബ ങ്ങളുള്‍പ്പടെ ഇരുന്നൂറോളം കുടുംബങ്ങള്‍ വനത്തിനകത്തേക്ക് പോകുന്ന സാഹചര്യമുണ്ടാകുമെന്നും കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.താമസിക്കുന്ന വീടിന്റെ അകത്ത് വരെ സര്‍വേ നടത്തി കല്ലിടുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെ നിലവില്‍ ജീവന്‍മരണ പോരാട്ടത്തിലാണ് അമ്പലപ്പാറ മേഖല യിലെ കര്‍ഷകര്‍.

നാനൂറില്‍ പരം ചെറുകിട കര്‍ഷക കുടുംബങ്ങളും 120 ഓളം ആ ദിവാസി കുടുംബങ്ങളും വര്‍ഷങ്ങളായി കൃഷി ചെയ്ത് താമസിച്ചു വരുന്ന പ്രദേശമാണ്.ഇവിടെയുള്ള കര്‍ഷകര്‍ 1955നും 65നും ഇട യിലുള്ള കാലഘട്ടങ്ങളില്‍ ജന്‍മിമാരില്‍ നിന്നും വിലക്കു വാങ്ങിയ സ്ഥലങ്ങളാണിത്.ഈ സ്ഥലങ്ങള്‍ക്ക് സര്‍ക്കാരിലേക്ക് കൃത്യമായി നികുതിയും അടച്ച് പോരുന്നുണ്ട്. നിരവധി നിവേദനങ്ങളുടെ ഫല മായി 1977ന് മുമ്പ് കൈവശം വെച്ച് കൃഷി ചെയ്ത് വരുന്ന കര്‍ഷക രുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് കേരള നിയമസഭ നിയമം പാ സ്സാക്കിയിട്ടുണ്ട്.1993 കാലത്ത് വനം-റെവന്യു വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി 126 ഓളം കര്‍ഷകര്‍ പട്ടയത്തിന് അര്‍ഹരാ ണെന്ന് കണ്ടെത്തുകയും പട്ടയം നല്‍കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തതാണ്.പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അഗളിയില്‍ വച്ച് നടന്ന മുഖ്യമന്ത്രി യുടെ പരാതി പരിഹാര അദാലത്തിലേക്ക് ഇവിടെയുള്ള കര്‍ഷ കരും അപേക്ഷ നല്‍കുകയും ഇത് പരിശോധിച്ച് ഒരു മാസത്തിനകം കര്‍ഷകരുടെ പരാതിക്ക് പരിഹാരം കാണാന്‍ അന്നത്തെ കൃഷി മന്ത്രി മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്കും തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതാണ്.എന്നാല്‍ വിധിയായ ഭൂമി വിട്ടു നല്‍കാതെ പുതുതായുള്ള സ്‌കെച്ചിന്റെ അടിസ്ഥാനത്തിലുള്ള സര്‍വേ ഇരട്ട ത്താപ്പാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.വാര്‍ത്താ സമ്മേള നത്തില്‍ കര്‍ഷക സംരക്ഷണ സമിതി അമ്പലപ്പാറ ചെയര്‍മാന്‍ സിപി ഷിഹാബുദ്ദീന്‍, കണ്‍വീനര്‍ ജോയിപരിയാത്ത്, ഭാരവാഹി കളായ ഉസ്മാന്‍ ചേലക്കാട്,ഷെമീര്‍ പാറോക്കോട്ട് എന്നിവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!