അലനല്ലൂര്‍:കടുവാ ഭീതി നിലനില്‍ക്കുന്ന ഉപ്പുകുളത്ത് യുവാവിന് നേരെ വന്യജീവിയുടെ ആക്രമണം.എടത്തനാട്ടുകര കിളയപ്പാടം വെള്ളോങ്ങര ഹുസൈന്‍ (34)നാണ് പരിക്കേറ്റത്.കടുവയാണ് ആക്ര മിച്ചതെന്ന് പറയുന്നു.എന്‍എസ്എസ് എസ്‌റ്റേറ്റിന് സമീപത്തെ സ്വ കാര്യ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ ഇന്ന് രാവിലെ എട്ടു മണിയോടെ യായിരുന്നു സംഭവം.
തോളിലും,മുതുകിലും പരിക്കുകളുണ്ട്.തോളിലെ പരിക്ക് ആഴ ത്തിലുള്ളതാണ്.ഹുസൈനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.മാസങ്ങളായി പ്രദേശത്ത് കടുവയുടെ വിഹാ രമുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായിരുന്നു.കഴിഞ്ഞ മാസം ഒരു പശുവിനെ കാണാതാവുകയും പിന്നീട് അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.നിരന്തരം കടുവശല്ല്യമുണ്ടെന്നും ഇക്കാര്യത്തില്‍ വനംവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പൗര സമിതി കണ്‍വീനര്‍ അബൂബക്കര്‍ ആരോപിച്ചു.