മണ്ണാര്‍ക്കാട്: സ്വന്തം ജീവന്‍ പോലും വകവെക്കാതെ കോവിഡിനെ തിരെ മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ ക്യൂ ടീം അംഗങ്ങളെ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദ രിച്ചു.മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. റെസ്‌ക്യൂ ടീം അംഗങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു.മണ്ഡലംപ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറിമാരായ അഡ്വ.ടി.എ സിദ്ദീക്ക്, റഷീദ് ആലായന്‍, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍, നേതാക്കളായ എം.പി.എ ബക്കര്‍ മാസ്റ്റര്‍, ഹു സൈന്‍ കളത്തില്‍, സി.ഷഫീക്ക് റഹ്മാന്‍, വി.ടി ഹംസ മാസ്റ്റര്‍, ഒ. ചേക്കു മാസ്റ്റര്‍, പി.മുഹമ്മദാലി അന്‍സാരി, നൗഷാദ് വെള്ളപ്പാടം, അഡ്വ. നൗഫല്‍ കളത്തില്‍, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ഷറഫുദ്ദീന്‍ ചങ്ങലീരി, നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍ തുടങ്ങി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ബഷീര്‍ സ്വാഗതവും ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!