അലനല്ലൂര്‍ :സാമൂഹിക നീതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി സമൂഹം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ സംശ യത്തിന്റെ നിഴലിലേക്ക് ഉത്തരവാദപ്പെട്ടവര്‍ തന്നെ കൊണ്ടു വരു ന്നത് ആശങ്കാജനകമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈ സേഷന്‍ അലനല്ലൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം.ഭരണഘടനാ സ്ഥാപനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കേണ്ടവര്‍ തന്നെ പൊതു സമൂഹത്തിലേക്ക് പ്രശ്‌നങ്ങളെ വലിച്ചിഴക്കുന്നത് വലിയ സാമൂ ഹിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്നും സമ്മേളനം അഭിപ്രായ പ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വുമണ്‍സ് അലനല്ലൂര്‍ മണ്ഡലം സമിതികള്‍ സംയുക്തമായാണ് ആശുപത്രിപ്പടിയില്‍ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറില്‍ ‘വിശ്വാസം, ധാര്‍മികത, സമാധാനം’ എന്ന പ്രമേയ ത്തില്‍ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള കരിഷ്മ അധ്യക്ഷത വഹിച്ചു. ജാമിഅ അല്‍ഹിന്ദ് ലക്ചറര്‍ ടി. കെ ത്വല്‍ഹത്ത് സ്വലാഹി പ്രഭാഷണം നടത്തി.സ്മൃതിപഥം’ തലമുറ സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ജില്ല ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം മുഖ്യരക്ഷാധികാരി കെ.കെ ഹംസ മൗലവി അധ്യക്ഷനായി. ഡോ.സി. എം ഷാനവാസ് പറവണ്ണ മുഖ്യ പ്രഭാഷണം നടത്തി.ഡെലിഗേറ്റ് മീറ്റില്‍ ഫിറോസ് ഖാന്‍ സ്വലാഹി, പി. സാദിഖ് ബിന്‍ സലീം, വിസ്ഡം സ്റ്റുഡന്റ്സ് ജില്ല വൈസ് പ്രസിഡന്റ് പി.കെ റിഷാദ് പൂക്കാടഞ്ചേരി, തുടങ്ങിയവര്‍ സംസാരിച്ചു.ഹനീഫ പാലമണ്ണ, ഷൗക്കത്തലി അന്‍സാരി, എം.ജഅഫര്‍ തടിയംപറമ്പ്, കെ.ശിഹാസ്, കെ.ഷമീമുദ്ദീന്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഒറ്റപ്പാലം, കെ പി കുഞ്ഞിപ്പ അരിയൂര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ഹംസ മാടശ്ശേരി, പ്രൊഫ. ഇസ്ഹാഖ് പട്ടാമ്പി, ബഷീര്‍ പാലക്കാട്, മുജീബ് ആലത്തൂര്‍, ജലാല്‍ പൂച്ചിറ, സി.പി ഷരീഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.