മണ്ണാര്‍ക്കാട് :നഗരസഭയിലെ സാമൂഹ്യ അടുക്കളയിലേക്ക് ഒരു ദിവ സത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് നല്‍കി ദാറുന്ന ജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീനിയര്‍ ഡിവിഷന്‍ എന്‍സിസി വിദ്യാര്‍ത്ഥികള്‍.ഭക്ഷ്യവസ്തുക്കള്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മ ദ് ബഷീര്‍ ഏറ്റുവങ്ങി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഖാസിം അധ്യ ക്ഷനായി.നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് ഇബ്രാഹിം, അരു ണ്‍കുമാര്‍ പാലക്കുറുശ്ശി,അധ്യാപക പ്രതിനിധികളായ കെപി അബ്ദു ല്‍ സലീം,സലീം നാലകത്ത് എന്നിവര്‍ സംസാരിച്ചു.എന്‍സിസി കേ ഡറ്റുകളായ വിഷ്ണുപ്രകാശ്,അക്ഷയ് പ്രവീണ്‍ പാട്ടില്‍,അശ്വിന്‍, ഐ ശ്വര്യദാസ്,ഐശ്വര്യ വി.പി,അമൃത എംഎസ്,വൃന്ദപി വി എന്നിവര്‍ സംബന്ധിച്ചു.എന്‍സിസി ഓഫീസര്‍ പി ഹംസ സ്വാഗതവും കേഡറ്റ് ആഷിന്‍ ഷിബു നന്ദിയും പറഞ്ഞു.
സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍സിസി കേഡറ്റുകള്‍ 47200 രൂപയാണ് സമാഹരിച്ചത്. വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍, പൊതുജന ങ്ങള്‍ എന്നിവരില്‍ നിന്നായി പത്ത് ദിവസം കൊണ്ടാണ് ഇത്രയും തുക സ്വരൂപിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ള്ള തുക പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍ക്കും,കോവിഡ് മൂലം ദുരിത ത്തിലായ നൂറ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം സ്‌കൂ ള്‍ മാനേജര്‍ക്ക് എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസര്‍മാരായ ഫാത്തിമ മിസ്ബ,അഭിരാം എ്ന്നിവര്‍ കൈമാറുമെന്ന് എന്‍സിസി ഓഫീസര്‍ അറിയിച്ചു.