അഗളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെയായി അ ട്ടപ്പാടി മേഖലയില്‍ നിലവില്‍ ഉപയോഗത്തിലുള്ളത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകളാണെന്ന് അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീ സര്‍ ഡോ.പ്രഭുദാസ് അറിയിച്ചു.ഒരു 108 ആംബുലന്‍സ്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അഞ്ച് ആംബുലന്‍സ്, പുതൂര്‍ കുടുംബാ രോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ്, കൂടാതെ ആറ് സ്വകാര്യ ആംബുലന്‍സ് ഉള്‍പ്പെടെയാണ് 13 ആംബുലന്‍സുകളുള്ളത്. അട്ട പ്പാടി മേഖലയില്‍ നിലവില്‍ ആംബുലന്‍സുകളുടെ അഭാവം ഇല്ലെ ന്നും അത്യാവശ്യ ഘട്ടങ്ങളില്‍ വെന്റിലേറ്ററുള്ള ആംബുലന്‍സുക ള്‍ മണ്ണാര്‍ക്കാട് നിന്നും ലഭ്യമാക്കാറുള്ളതായും നോഡല്‍ ഓഫീ സര്‍ അറിയിച്ചു.
അട്ടപ്പാടിയില്‍ കോവിഡ് ചികിത്സയ്ക്ക് 587 കിടക്കകള്‍ സജ്ജം
അട്ടപ്പാടിയില്‍ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 587 കിടക്കകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ട്. അഗളി ഭൂതിവഴിയില്‍ 60, ഷോളയൂരില്‍ 104, അഗളി പ്രീ-മെട്രിക് ഹോസ്റ്റലില്‍ 60 ഉള്‍പ്പെടെ 224 കിടക്കകളോടെ മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും, അഗളി സി.എച്ച്.സിയില്‍ 20 കിടക്കകളോടെ ഒരു സെക്കന്‍ഡ് ലൈ ന്‍ ട്രീറ്റ്മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ, അഗ ളി കിലയില്‍ 80, പുതൂരില്‍ 70, ഷോളയൂര്‍ കല്ലാക്കര ഹോസ്റ്റലില്‍ 80, മുക്കാലി എം.ആര്‍.എസില്‍ 100 എന്നിങ്ങനെ 330 കിടക്കകളോടെ നാല് ഡൊമസിലറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കൂടാ തെ, ഒമ്പത് ഐ.സി.യു കിടക്കകള്‍, നാല് വെന്റിലേറ്റര്‍ ഉള്‍പ്പെടെ 13 കിടക്കകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി കോവിഡ് ആശു പത്രിയായി പ്രവര്‍ത്തിക്കുന്നതായും നോഡല്‍ ഓഫീസര്‍ അറിയി ച്ചു.