അലനല്ലൂര്‍: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെയും ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെ.എസ്.യു അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി സ്റ്റാറ്റസ് മാര്‍ച്ച് നടത്തി.സേവ് ലക്ഷദ്വീപ് എന്ന പേരില്‍ നടന്ന സ്റ്റാറ്റസ് മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഷമീം അക്കരെ,നിയോജക മണ്ഡലം ഭാരവാഹികളായ സഞ്ജു ആറാട്ടുതൊടി,റിഫാന്‍ പാല ക്കാഴി,മണ്ഡലം ഭാരവാഹികളായ നസീബ്,അന്‍ഷിഫ എന്നി വര്‍ നേതൃത്വം നല്‍കി.