മണ്ണാര്‍ക്കാട്: മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനത യിലുള്ള സ്ഥലം ജനോപകാര പദ്ധതികള്‍ക്കായി വിനിയോഗിക്കാ തെ ജയില്‍ നിര്‍മാണത്തിനായി അനുവദിച്ച നടപടി പിന്‍വലിക്ക ണമെന്ന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.ജയില്‍ പോലെയുള്ള ജനോപകാരപ്രദമല്ലാത്ത ഇത്തരം ആവശ്യങ്ങള്‍ ക്കാ യി ടൗണില്‍ നിന്നും മാറി ജനവാസം കുറഞ്ഞ മറ്റ് സ്ഥലങ്ങള്‍ റവ ന്യു വകുപ്പിന്റെ അധീനതയില്‍ ഉണ്ടായിട്ട് പോലും നഗരത്തോട് ചേര്‍ന്ന് കിടക്കുന്നതും , ജനവാസ കേന്ദ്രവുമായ പ്രദേശത്ത് ജയില്‍ നിര്‍മ്മിക്കുക എന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ജയില്‍ സ്ഥാപിതമായാല്‍ അതിന്റെ പരിസരത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഒട്ടനവധി പ്രയാസങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം.താരതമ്യേന ക്രിമിനല്‍ കേസുകള്‍ കുറവുള്ള മണ്ണാര്‍ക്കാട് സബ് ജയില്‍ സ്ഥാപിക്കുന്നു എന്നത് ഇവിടെ സമാധാന പരമായി ജീവിക്കുന്ന ജനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വലിയ അനീതി കൂടിയാണെന്ന് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഫിറോസ് ബാബു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ കുറവുള്ള നഗരസഭയില്‍ വീടില്ലാത്തവര്‍ക്ക് പാര്‍പ്പിട സമു ച്ചയമുള്‍പ്പടെ ഉപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാ ക്കാന്‍ ഈ സ്ഥലം ലഭ്യമായാല്‍ സാധ്യമാകും.
മികച്ച കായിക പരിശീലനം നേടാന്‍ തക്ക രീതിയിലുള്ള യാതൊരു സൗകര്യവുമില്ലാത്തതിനാല്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഒരു ക്കുന്നതിന്ന് കൂടി ഏറെ ഉപയോഗയോഗ്യമായ സ്ഥലം പൊതു സമൂ ഹത്തിന് ഒരു ഉപകാരവുമില്ലാത്ത ജയില്‍ നിര്‍മ്മിക്കാനുള്ള തീരുമാ നത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും,സ്ഥലം മണ്ണാര്‍ക്കാട് നഗരസഭക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും സേവ് മണ്ണാര്‍ക്കാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.