മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയി ലുള്ള സ്ഥലം സബ് ജയില്‍ നിര്‍മിക്കുന്നതിനായി കൈമാറിയ സര്‍ ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോ സിയേഷന്‍ ആവശ്യപ്പെട്ടു.മുണ്ടേക്കരാട്ടെ സ്ഥലത്ത് ആധുനിക സൗ കര്യത്തോടെയുള്ള സ്പോര്‍ട്സ് കോംപ്ലക്സും സ്റ്റേഡിയവുമാണ് പ്രതീ ക്ഷിച്ചത്.ഈ പദ്ധതിയെ അട്ടിമറിച്ച് കൊണ്ട് ജയില്‍ സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചത് ജനങ്ങളോടുള്ള അവഗണനയാണെന്ന് അ സോസിയേഷന്‍ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റുമായ മുഹമ്മദ് ചെറൂട്ടി പറഞ്ഞു.കായികരംഗത്ത് ഒട്ടേറെ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന യുവാക്കളുള്ള മണ്ണാര്‍ക്കാട് നല്ല പരിശീ ലനം നേടാന്‍ തക്കവണ്ണമുള്ള സൗകര്യമില്ല.ഇതിനാവശ്യമായ സൗക ര്യങ്ങള്‍ ഒരുക്കുന്നതിന് ഏറെ ഉപയോഗപ്രദമാണ് നിര്‍ദിഷ്ട സ്ഥലം. അതിനാല്‍ സ്ഥലത്ത് ജയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സ്പോര്‍ട്സ് കോംപ്ലക്സിനായി സ്ഥലം അനുവദിച്ച് ഉത്തരവിറക്കണമെന്നും അസോസിയഷേന്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിവേദനങ്ങള്‍ നല്‍കുമെന്ന് എംഎഫ്എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു അറിയിച്ചു.