മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് സബ് ജയിലിന് സ്ഥലം അനുവദിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ,നഗര സഭ ചെയര്‍മാന്‍ സി .മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളന ത്തില്‍ ആവശ്യപെട്ടു .കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മണ്ണാര്‍ക്കാ ട് നഗരസഭയുടെ വിവിധോദ്ദേശ വികസന പദ്ധതികള്‍ക്കായി ഈ സ്ഥലം അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപെട്ട് കൊണ്ടിരി ക്കുകയാണ്.എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ധൃതി പിടിച്ചാണ് ഈ മാസം ആറിന് കാവല്‍ മന്ത്രിസഭയുടെ കാലത്ത് സബ് ജയിലിന് സ്ഥലം അനുവദിച്ച് ഉത്തരവുണ്ടായിരിക്കുന്നതെന്നും ,ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു .നഗരസഭയി ല്‍ ലൈഫ് പദ്ധതിയില്‍ ഭവനസമുച്ചയം നടപ്പാക്കാന്‍ സ്ഥലം ലഭി ക്കാത്ത അവസ്ഥയാണെ ന്നും ,മാത്രമല്ല നഗരസഭക്കു സ്വന്ത മായൊ രു സ്റ്റേഡിയം ഇല്ലാത്തതും പരിഗണിക്കണമെന്നും ഇരുവരും ആവ ശ്യ പെട്ടു .സബ് ജയിലിന് മണ്ണാര്‍ക്കാട് നഗര സഭയില്‍ നിന്ന് മാറി ജനവാസ കേന്ദ്രത്തില്‍ അല്ലാതെ പ്ലാനറ്റേഷന്‍ സ്ഥലവും ,റവന്യൂ പുറമ്പോക്കും ലഭിക്കുമെ ന്നിരിക്കെ നിലവില്‍ അനുവദിച്ച സ്ഥലം നഗരസഭക്ക് തന്നെ കൈ മാറണമെന്നും,ഇക്കാര്യം ഉന്നയിച്ച് നേര ത്തെ മുഖ്യമന്ത്രിക്കും ,ജല സേചന മന്ത്രിക്കും നിവേദനം നല്കിയപ്പോ ള്‍ അനുകൂല മറുപടിയാ ണ് ലഭിച്ചതെന്നും,എന്നാല്‍ തീരുമാനമെടു ക്കുന്നതിന് മുമ്പ് എം .എല്‍ .എയുടെയോ ,നഗരസഭയുടെയോ അഭി പ്രായം ആരാഞ്ഞി ല്ലെന്നും ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി .ഇക്കാര്യം വ രുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .സര്‍ ക്കാര്‍ നഗരസഭയുടെ ന്യായമായ ആവശ്യം അനുവദി ക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരുമെ ന്നും നഗരസഭ ചെയര്‍മാന്‍ സി .മുഹമ്മദ് ബഷീര്‍ പറഞ്ഞു .