മണ്ണാര്‍ക്കാട് താലൂക്കില്‍ സബ് ജയില്‍ നിര്‍മിക്കുന്നതിനായി മുക്ക ണ്ണം മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥ ലം ജയില്‍ വകുപ്പിന് കൈമാറി സര്‍ക്കാര്‍ ഉത്തരവായി.1.6221 ഹെ ക്ടര്‍ ഭൂമി റെവന്യുവകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കിയ ശേഷം രണ്ട് സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാ രം ഉടമസ്ഥാവകാശം റവന്യുവകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമിയു ടെ കൈവശ അവകാശം നിബന്ധനകളോടെ ജയില്‍വകുപ്പിന് കൈ മാറിയിട്ടുള്ളത്.
ജലസേചന വകുപ്പിന്റെ കൈവശമുള്ള 2.86 ഹെക്ടര്‍ ഭൂമി മണ്ണാര്‍ ക്കാട് സബ് ജയില്‍ നിര്‍മാണത്തിനായി കൈമാറുന്നതിന് ആഭ്യന്തര വകുപ്പ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.സര്‍വേ നമ്പര്‍ 131ല്‍ 14ലെ 1.6221 ഹെക്ടര്‍ സ്ഥലത്തിന് 3,20,52,696 രൂപ വിലനിശ്ചയിച്ചാണ് ഭൂമി കൈമാറിയിട്ടുള്ളത്. സ്ഥലം ജയില്‍വകുപ്പിന് വിട്ട് നല്‍കാവുന്ന താണെന്ന് ജലവിഭവ വകുപ്പ് നിരാക്ഷേപ പത്രം നല്‍കിയിട്ടുമുണ്ട്.
ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, പണയപ്പെ ടുത്താനോ,അന്യാധീനപ്പെടുത്താനോ പാടില്ല,കയ്യേറ്റങ്ങളില്‍ നി ന്നും ജയില്‍ വകുപ്പ് തന്നെ സംരക്ഷിച്ച് നിര്‍ത്തണം,മരങ്ങള്‍ മുറി ക്കാന്‍ പാടില്ല,മുറിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടുകയും മുറിക്കുന്നതിന്റെ ഇരട്ടി എണ്ണം വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കണം,ഭൂമി അനുവദിച്ച തിയ്യതി മുതല്‍ ഒരു വര്‍ഷത്തിന കം തന്നെ നിര്‍ദിഷ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം, കനാല്‍ പുറമ്പോക്കായാതിനാല്‍ പ്രളയകാലത്തും മഴക്കാലത്തും വഴി സൗകര്യം തടസ്സപ്പെടാത്ത രീതിയില്‍ കെട്ടിട നിര്‍മാണ പ്രവ ര്‍ത്തനങ്ങള്‍ നടത്തണം തുടങ്ങിയ നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.ഇവ ലംഘിക്കുന്ന പക്ഷം ഭൂമി ചമയങ്ങളടക്കം റെവന്യുവകുപ്പിന്റെ അധീനതയിലേക്ക് മാറ്റുമെന്നും ഇക്കാര്യത്തി ലുള്ള നിയമാനുസൃത തുടര്‍നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരി ക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
ലൈഫ് ഭവന സമുച്ചയവും സ്റ്റേഡിയം നിര്‍മിക്കുന്നതിനും സ്ഥലം വിട്ട് നല്‍കണമെന്ന നഗരസഭയുടെ ആവശ്യം നിലനില്‍ക്കെ ജയില്‍ നിര്‍മിക്കാന്‍ സ്ഥലം കൈമാറിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതി ഷേധവും ഉയരുന്നുണ്ട്.ജയില്‍ വകുപ്പിന് കൈമാറിയ മുണ്ടേക്ക രാട്ടെ സ്ഥലം എംഎല്‍എ എന്‍ ഷംസുദ്ദീന്‍,നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.