അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസപ്പെടുന്ന ഉണ്ണിയാല്‍ പ്രദേശ ത്തെ ജനതക്ക് ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍കി യൂത്ത് കോണ്‍ഗ്രസ്. മു ന്നൂറിലധികം വീടുകളിലേക്ക് പച്ചക്കറി ഉള്‍പ്പടെ അടങ്ങിയ കിറ്റാ ണ് വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ സ്ഥലങ്ങളില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാ ക്കിയ കിറ്റുകള്‍ അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടിലിന് കൈമാറുകയായിരുന്നു.ആര്‍ആര്‍ടി മു ഖേനയാണ് കിറ്റുകള്‍ വീടുകളിലേക്കെത്തിച്ചത്.
ഭക്ഷ്യ കിറ്റുകള്‍ നിറച്ച വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ഉണ്ണിയാല്‍ സെന്ററില്‍ വച്ച് മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.രാധാകൃഷ്ണന് പതാക കൈമാറി ടി.വി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഭക്ഷ്യ കിറ്റ് വി തരണം ആര്‍.ആര്‍.ടി.അംഗംകൂടിയായ കെ.സി.അഫ്‌സലിന് കൈ മാറി അനിത വിത്തനോട്ടില്‍ ഉദ്ഘാടനം ചെയ്തു.പി.കെ.അക്ബര്‍ അധ്യക്ഷത വഹിച്ചു.എം.സി.ബഷീര്‍,പി.കെ .മുഹമ്മദ് മുസ്തഫ ,എം.മുഹമ്മദ് ഫര്‍ഹാന്‍ ,ഹംസ ആലക്കല്‍ ,കെ.റഹ്മത്ത് ,സമീര്‍ കാര എന്നിവര്‍ സംബന്ധിച്ചു.കിറ്റുകള്‍ തയ്യാറാക്കുന്നതിന് കെ. സി.അഫ്‌സല്‍ ,ടി.വി.ജയരാജ് ,.പി.കെ.യാക്കൂബ്,പുളിക്കല്‍ ഷി നോജ്,പി.കെ.റിയാസ്.പി.കെ..ഗഫൂര്‍ ,പി.അബ്ദുള്‍ ഹമീദ് ,എം.സി .മുഹമ്മദ് ബഷീര്‍ ,സുബൈര്‍ ,കെ.റഹ്മത്ത്,എരൂത്ത് റിന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി