മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനിട യില്‍ നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള ഹൈപ്പര്‍ മാര്‍ക്ക റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യാപാരം നടത്തിയെന്ന പരാതിയുമായി ഡി .വൈ .എഫ് .ഐ. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണ മെന്നാവശ്യപെട്ട് ഡി .വൈ .എഫ് .ഐ മണ്ണാര്‍ക്കാട് ഡി .വൈ .എസ് .പി ക്ക് പരാതി നല്‍കി .ലോക്ക് ഡൗണിനിടെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് മണ്ണാര്‍ക്കാട് നഗരസഭയില്‍ ടി .പി .ആര്‍ കൂടിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് .അവശ്യസാധന ങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉച്ചക്ക് 2 മണി വരെ ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിരുന്നത് .എന്നാല്‍ ഇതിനിടയില്‍ മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോള്‍ ചെയര്‍മാന്റെ ഉടമസ്ഥത യിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിച്ചെന്നും ,അനുമതി യില്ലാതിരുന്നിട്ടും ഉച്ചക്ക് രണ്ടു മണിക്ക് ശേഷവും സാധനങ്ങള്‍ വില്പന നടത്തിയെന്നും ബില്ലുകള്‍ സഹിതം നല്‍കിയ പരാതിയില്‍ ഡി .വൈ .എഫ് .ഐ ചൂണ്ടിക്കാട്ടി .സംഭവത്തില്‍ പൊലീസ് കേ സെടുത്തില്ലെങ്കില്‍ ജില്ലാ ഭരണകൂടത്തെ സമീപിക്കുമെന്നും ,ജന ങ്ങള്‍ക്ക് മാതൃകയാകേണ്ട ചെയര്‍മാന്‍ തന്നെ നിയമലംഘനം നട ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡി .വൈ .എഫ് .ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.മന്‍സൂര്‍ ,മേഖല ഭാരവാഹികളായ പ്രതാപ് ,വിഷ്ണു രാജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഡി .വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചിരുന്നു.ചെയര്‍മാന്റെ ന ടപടി ധിക്കാരപരമാണെന്നും ഡി .വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിലെത്തി പ്രതിഷേ ധിച്ചിരുന്നു.ചെയര്‍മാന്റെ ന ടപടി ധിക്കാരപരമാണെന്നും പ്രോട്ടോ ക്കോള്‍ ലംഘനത്തിന് പാവപ്പെട്ട വ്യാപാരികള്‍ക്കെതിരെ യും പൊ തുജനങ്ങള്‍ക്കെതിരെയും കേസ്സെടുത്തിട്ടുള്ള മണ്ണാര്‍ക്കാട് പോലീ സ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപി എം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ആവശ്യപ്പെട്ടു.എന്നാല്‍ രാഷ്ട്രീയ വിരോധമാണ് ആരോപണത്തിന് പിന്നിലെന്നും ,ആരോ പണം വസ്തുതാവിരുദ്ധമാണെന്നും നഗരസഭ ചെയര്‍മാന്‍ സി .മുഹ മ്മദ് ബഷീര്‍ പറഞ്ഞു .പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നട പടിയെടുക്കുമെന്നും മണ്ണാര്‍ക്കാട് പൊലീസ് പറഞ്ഞു.