മണ്ണാര്‍ക്കാട്:ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ ശക്തമായ വി ധിയെഴുത്ത് നടത്തി മണ്ണാര്‍ക്കാട് നിയോജക മണ്ഡലവും.പതിനഞ്ചാ മങ്കത്തില്‍ രാത്രി എട്ടര വരെ ലഭിച്ച കണക്കനുസരിച്ച് 75.463 ശതമാ നം പോളിംഗാണ് അട്ടപ്പാടി താലൂക്ക് ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡ ലത്തില്‍ രേഖപ്പെടുത്തിയത്.രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴു വരെയായിരുന്നു വോട്ടെടുപ്പ്.303 ബൂത്തുകളിലായി സമാധാന പരമായാണ് വോട്ടെടുപ്പ് നടന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍ മലപ്പുറം ജില്ലയിലെ വെട്ടം പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ് കാട്ടയില്‍ സ്‌കൂളിലെ 89-ാം ബൂത്തില്‍ രേഖപ്പെടുത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെപി സുരേഷ് രാജ് ശ്രീകൃഷ്ണ പുരം യുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 37ലും വോട്ട് രേഖപ്പെടുത്തി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെ ക്കണ്ടറി സ്‌കൂളില്‍ 152-ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നത്.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യമണിക്കൂറില്‍ പത്ത് ശതമാനത്തിന ടുത്ത് പോളിംഗ് മണ്ഡലത്തില്‍ രേഖപ്പെടുത്തി.ഉച്ചയോടെ 34 ശത മാനത്തോളം വേട്ട് പോള്‍ ചെയ്യപ്പെട്ടു.ഉച്ചയ്ക്ക് ശേഷവും പോളിംഗ് ശതമാനം ക്രമാതീതമായി ഉയരുന്ന കാഴ്ചയായിരുന്നു.എണ്‍പത് വയ സ്സ് പിന്നിട്ടവര്‍,ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍,കോവിഡ് ബാധി തര്‍,ക്വാറന്റൈനില്‍ കഴിയുന്നവരായ ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ നേരത്തെ അവസരം നല്‍കിയത് ഒരു പരിധി വരെ പോളിംഗ് ബൂത്തുകളില്‍ തിരക്ക് നിയന്ത്രിക്കാനായി.1406 ആബ സ്ന്റീ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ നേരത്തെ വോട്ട് രേഖപ്പെടുത്തി യിരുന്നത്.669 പോളിംഗ് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റ് മുഖേന നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു.1,98,223 വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.കഴിഞ്ഞ തവണ 1,89,231 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.ഇതില്‍ 78.14 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.കോവിഡ് പശ്ചാത്തലത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയത് മുന്നണികളുടെ പ്രതീക്ഷക ള്‍ക്ക് തിളക്കം വര്‍ധിപ്പിക്കുകയാണ്.
അതേ സമയം മണ്ഡലത്തില്‍ നാലിടങ്ങളില്‍ കള്ളവോട്ട് നടന്ന തായി പരാതി ഉയര്‍ന്നിരുന്നു.തെങ്കര അരയങ്ങോട് 108ാം ബൂത്തി ലും,മണ്ണാര്‍ക്കാട് നഗരസഭയിലെ കെടിഎം ഹൈസ്‌കൂളില്‍ ബൂത്ത് നമ്പര്‍ 126ലും മണ്ണാര്‍ക്കാട് ജിഎംയപി സ്‌കൂളിലെ ബൂത്തിലും അട്ട പ്പാടിയില്‍ 135-ാം ബൂത്തിലും കള്ള വോട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ടെണ്ടേര്‍ഡ് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കി.ഇതൊഴിച്ചാല്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കനത്ത സുക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കേരള പോലീസും കേന്ദ്രസേനയും ചേര്‍ന്നാണ് സുരക്ഷയൊരുക്കി യത്.കോവിഡ് പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പായതിനാല്‍ വോട്ടര്‍മാരുടെ ആരോഗ്യ സുരക്ഷിതത്വത്തില്‍ ശ്രദ്ധചെലുത്തിയി രുന്നു.മിക്ക ബൂത്തുകളിലും വോട്ടര്‍മാര്‍ക്ക് കയ്യുറ നല്‍കിയിരുന്നു. ശരീരോഷ്മാവ് പരിശോധന,സാനിറ്റൈസര്‍,സാമൂഹിക അകലം പാ ലിക്കല്‍ എന്നിവയെല്ലാം പോളിംഗ് ബൂത്തുകളില്‍ കൃത്യമായി നട പ്പാക്കിയിരുന്നു.