മണ്ണാര്‍ക്കാട്:കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഏപ്രില്‍ മാസം മുതല്‍ അംഗങ്ങളില്‍ നിന്ന് അംശാദായം സ്വീകരിക്കുന്നത് ബോര്‍ഡിന്റെ പുതിയ സോഫ്റ്റ് വെയര്‍ മുഖേനയാണ്. സൈറ്റില്‍ അംഗങ്ങളുടെ ആധാര്‍ വിവരം ചേര്‍ക്കേണ്ടതിനാല്‍ അംശാദായം അടക്കാന്‍ വരുന്ന അംഗങ്ങള്‍ അവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കുകയോ അംഗത്വ പാസ്ബുക്കില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയിരിക്കുകയോ ചെയ്യണമെന്ന് ജില്ലാ എക്സി ക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.