മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് വികസനരംഗത്ത് പുതിയ ചരിത്രം രേഖ പ്പെടുത്തിയ പിണറായി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചക്കായി വിദ്യാ ര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എസ്എഫ്‌ഐ മണ്ണാ ര്‍ക്കാട് ഏരിയ സമ്മേളനം അഭ്യര്‍ത്ഥിച്ചു.സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി അമല്‍ അധ്യക്ഷനായി.പി അലി ഹൈദര്‍ രക്തസാക്ഷി പ്രമേയവും പി മാലിക് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി കെ ഷാനിഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി ദിനാഥ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗം എം വിനോദ് കുമാര്‍,ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് സ്വാഗതവും പി മാലിക് നന്ദിയും പറഞ്ഞു.