മണ്ണാര്‍ക്കാട്:വേനല്‍ കനത്തതോടെ പുഴകളും തോടുകളുമെല്ലാം വരള്‍ച്ചയുടെ പിടിയില്‍.താലൂക്കിലെ പ്രധാന പുഴകളായ കുന്തി പ്പുഴയിലും നെല്ലിപ്പുഴയിലം ജലനിരപ്പ് താഴുന്നത് ആശങ്കയുയര്‍ ത്തുന്നു.നീരൊഴുക്ക് പലയിടത്തും നിലച്ചതോടെ പുഴയെ ആശ്ര യിച്ചുള്ള കാര്‍ഷിക ജലസേചനവും കുടിവെള്ള വിതരണ പദ്ധ തികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കടുത്ത വേനലില്‍പ്പോലും ഇരുകരകളും മുട്ടിയൊഴുകിയിരുന്ന ഗതകാലമുണ്ടായിരുന്നു നാടിന്റെ ജലദായനിയായ കുന്തിപ്പുഴ യ്ക്ക്.സൈലന്റ് വാലി വനമേഖലയോട് ചേര്‍ന്ന പാത്രക്കടവില്‍ നിന്നും ഉത്ഭവിക്കുന്ന കുന്തുപ്പുഴ കരിമ്പുഴ കൂട്ടിലക്കടവില്‍ കരി മ്പുഴക്കൊപ്പം ചേര്‍ന്നൊഴുകിയാണ് പിന്നീട് തൂതപ്പുഴയായി ഭാര തപ്പുഴയില്‍ ചേരുന്നത്.കുന്തിപ്പുഴയിലെ ജലനിരപ്പ് താഴുന്നത് തൂതപ്പുഴയിലേയും ഭാരതപ്പുഴയിലേയും ജലനിരപ്പ് കുറയാനും ഇടയാക്കും.മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പുഴയിലെ ജലനിരപ്പ് പാടെ താഴ്ന്നിരിക്കുകയാണ്.പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതാണ് ജലസംഭരണ ശേഷി കുറയാനിട വരുത്തിയിരിക്കുന്നത്.കയങ്ങളിലെല്ലാം മണലടിഞ്ഞും പുഴകളില്‍ തുരുത്തുകള്‍ രൂപപ്പെട്ടിരിക്കുന്നതും ജലസംഭരണത്തിന് തിരിച്ചടിയായി.
പുഴയിലെ ജലവിതാനത്തെ ആശ്രയിച്ചാണ് ഇരുകരകളിലേയും കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം,നഗരസഭയുടെ കുടിവെള്ള പദ്ധതികള്‍,കുമരംപുത്തൂര്‍,കരിമ്പുഴ പഞ്ചായത്തുകളുടെ കുടി വെള്ള പദ്ധതികള്‍ നിലനില്‍ക്കുന്നത്.പുഴ വരണ്ടാല്‍ ആയിരക്ക ണക്കിന് കുടുംബങ്ങളുടെ കുടിവെള്ളമാണ് നിലക്കുക.വര്‍ച്ചാ പ്രതിരോധത്തിനായി പലയിടങ്ങളിലായി കോണ്‍ക്രീറ്റ് തടയണ കളും താത്കാലിക തടയണകളുമുണ്ട്.തടയണകളില്‍ ഷട്ടറുകള്‍ പുന:സ്ഥാപിച്ച് ജലംസംഭരിച്ചിട്ടുണ്ടെങ്കിലും തടയണകളുടെ താ ഴേക്ക് നീരൊഴുക്ക് നന്നേ കുറവാണ്.പലയിടത്തും ചെറിയ നീര്‍ച്ചാല് കണക്കെയാണ് പുഴയൊഴുകുന്നത്.പുഴ സംരക്ഷണത്തില്‍ അധി കൃതരുടെ ഭാഗത്ത് നിന്നുള്ള ഉദാസീനതയും പുഴ നേരിടുന്ന ഇപ്പോ ഴത്തെ ദുരവസ്ഥക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
നെല്ലിപ്പുഴയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.പുഴകളോട് ചേര്‍ന്നുള്ള തോടുകള്‍,കുളങ്ങള്‍ എന്നിവയും വരണ്ടു കഴിഞ്ഞു. വേനല്‍ക്കാല ങ്ങളില്‍ പുഴകള്‍ ജലസമൃദ്ധമാകാനുള്ള ദീര്‍ഘവീക്ഷണത്തോടെ യുള്ള പദ്ധതികള്‍ വൈകിക്കൂടായെന്ന മുന്നറിയിപ്പാണ് വര്‍ത്ത മാനകാലം നല്‍കുന്നത്.ഇനിയുമത് വൈകിയില്‍ ഒഴുകിയൊഴുകി കുന്തിപ്പുഴ ഒരോര്‍മ്മയാകുന്ന കാലം വിദൂരമല്ല.