അഗളി:അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കടത്തിയ 75 കുപ്പി തമിഴ്‌നാട് മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയി ല്‍.പട്ടിമാളം സ്വദേശി രമേശ് ആണ് അറസ്റ്റിലായത്.വരുന്ന നിയമ സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അട്ടപ്പാടി മേഖലയിലേക്ക് വലിയ രീതിയില്‍ തമിഴ്‌നാട് മദ്യം കടത്തി വരുന്നതായി പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അഗളി എക്‌സൈസ് റേഞ്ചും ജനമൈത്രി എക്‌സൈസ് സംയുക്തമായി ആനക്കട്ടി, കോ ട്ടത്തറ,പുളിയപ്പതി,പട്ടിമാളം ഭാഗങ്ങളില്‍ നടത്തിയ പ്രത്യേക പരി ശോധനക്കിടെയാണ് ഭൂതിവഴിയില്‍ നിന്ന് രമേശ് മദ്യവുമായി പിടി യിലായത്.
ഇയാളില്‍ നിന്നും 13.5 ലിറ്റര്‍ തമിഴ്‌നാട് മദ്യം കണ്ടെടുത്തു.മദ്യം കട ത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.പ്രതി സ്ഥിരമായി തമിഴ്‌നാടില്‍ നിന്നും ഊടുവഴികളിലൂടെ മദ്യം കടത്തി ചാവടിയൂര്‍, പട്ടിമാളം ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവരുന്നയാളാണെന്ന് എക് സൈസ് അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്‌കു മാര്‍,മണിക്കുട്ടന്‍,ഷാംജിത്ത്,സിവില്‍ ഓഫീസര്‍മാരായ പ്രദീപ് ആര്‍,ഗുരുവായൂരപ്പന്‍,ലക്ഷ്മണന്‍,ഡ്രൈവര്‍ വിഷ്ണുഗിരി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.