മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളിലെ പുതിയ കെട്ടി ടത്തിന്റെ ശിലാസ്ഥാപന കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീ ന്ദ്രനാഥ് അധ്യക്ഷനായി. ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐ സക്, ഡോ. എ.ഷാജഹാന്‍ ഐ.എ.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് സ്‌കൂളില്‍ അധ്യാപകരും പി.ടി.എയും സംയുക്തമായി സംഘടിപ്പിച്ച അനുബന്ധ സംഗമം അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം എ.ഇ.ഒ ഒ.ജി അനില്‍കുമാര്‍ നിര്‍വഹിച്ചു. ടി.ജയ പ്രകാശ്, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മാസിത സത്താര്‍, വത്സലകുമാരി, ഹംസ കറുവണ്ണ എന്നിവരും കൗണ്‍സി ലര്‍മാരായ ടി.ആര്‍ സെബാസ്റ്റ്യന്‍, സി.പി പുഷ്പാനാന്ദ്, മന്‍സൂര്‍, ഉഷ ഉണ്ണികൃഷ്ണന്‍, കെ.ഹസീന സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.കെ വിനോദ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി.കെ അഫ്‌സല്‍, ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.കെ.എ ലത്തീഫ്, കെ.ഹമീ ദ്, അബു വറോടന്‍, കെ.പി അഷറഫ്, സക്കീര്‍ ഹുസൈന്‍, നാസര്‍ പാതാക്കര, സൈമണ്‍ ജോര്‍ജ്, കെ.സി അബ്ദുറഹ്മാന്‍ സംബന്ധിച്ചു.