മണ്ണാര്‍ക്കാട് : വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും,പ്രതികളെ നിയമത്തിനു മുന്നി ല്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘ ടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് വാളയാറില്‍ നടന്നിരിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് അല്ല, മൃഗീയമായി പീഡിപ്പിച്ച ശേഷം കുട്ടികളെ കൊലപ്പെ ടുത്തിയിരിക്കുകയാണെന്ന് അഹമ്മദ് അഷ്‌റഫ് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കുരിക്കള്‍ സെയ്ത്, പൊതിയില്‍ ബാപ്പുട്ടി, ഷിഹാബ്കുന്നത്ത്,ഉഷ, ഹാരിസ്, പ്രഭാകരന്‍, ശിവദാസന്‍, എം.സിജോയ്,ദിനേശന്‍,മാത്തച്ചന്‍,സുരേഷ്,സലാംകൈതച്ചിറ,ഷഹറത്തലി,ജിസ്‌മോന്‍,ഓമനകുട്ടന്‍,കെ.എസ്‌കുട്ടന്‍,സുധാകരന്‍,ഹരി,ഉമ്മര്‍,രഞ്ജിത്ത്,സുബ്രമണ്യന്‍,രാമചന്ദ്രന്‍,ജസീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.