മണ്ണാര്‍ക്കാട്:വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ ഇരട്ട കൊലപാതകവും അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയുടെയും പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയ മായ വധശിക്ഷയും പൗരസമൂഹവും എന്ന വിഷയത്തില്‍ യുവ സമിതി മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി വധശിക്ഷയും പൗരസമൂഹ വും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. താലൂക്ക് യൂണി യന്‍ ക്രെഡിറ്റ് സൊസൈറ്റി ഹാളില്‍ നടന്ന സംവാദം യുവ എഴുത്തു കാരന്‍ പി.എം.വ്യാസന്‍ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ജിതിന്‍ കെ.സി വിഷയാവതരണം നടത്തി. യുവസമിതി മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് വസീം മാലിക്ക് ഒ.പി.അധ്യക്ഷത വഹിച്ചു.അഭിജിത് സുദര്‍ഷന്‍, നിഫില്‍, ബാലു, അര്‍ജുന്‍ എന്നിവര്‍ സംബന്ധിച്ചൂജില്ലാ സെക്രട്ടറി അനൂപ് സ്വാഗ തവും രൂപിക കെ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!