കൊല്ലങ്കോട്:ഗാന്ധിജി അക്കാദമി കൊല്ലങ്കോട് സംഘടിപ്പിച്ച കേരള നന്‍മ മെഗാക്വിസും യുവജന സംഗമവും കൊല്ലങ്കോട് യോഗിനി മാതാ സ്‌കൂളില്‍ നടന്നു. പിന്നണി ഗായിക ശ്രേയ ജയദീപ് ഉദ്ഘാ ടനം ചെയ്തു.സിനിമാ താരം അനുമോള്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സി കണ്ണന്‍,മുതലമട മെഡിക്കല്‍ ഓഫീസര്‍ ഡോ.സിആര്‍ അരുണ്‍രാജ്, സാഹിത്യകാരന്‍ കെകെ പല്ലശ്ശന എന്നിവരെ ആദരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍,അക്കാദമി ചെയര്‍മാന്‍ ഷൈജു വെമ്പലൂര്‍,സെക്രട്ടറി സജേഷ് ചന്ദ്രന്‍,റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!