മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാര പ്പാടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയലക്ഷ്മിയെ മുന്നണി ഐക്യകണ്ഠേനയാണ് തീരുമാനിച്ചതെന്ന് യുഡിഎഫ് മണ്ഡലം കമ്മി റ്റി കണ്‍വീനര്‍ തോമസ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു.രണ്ടാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനമെ ടുത്ത ശേഷം മണ്ഡലം കണ്‍വെന്‍ഷനില്‍ യുഡിഎഫ് ജില്ലാ ചെയര്‍ മാന്‍ കളത്തില്‍ അബ്ദുള്ളയാണ് വിജയലക്ഷ്മിയെ യുഡിഎഫ് സ്ഥാ നാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.വസ്തുത ഇങ്ങിനെയിരിക്കെ യുഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കി വാര്‍ഡി ല്‍ നേട്ടം കൊയ്യാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഇവര്‍ ആ രോപിച്ചു.2,3,15 വാര്‍ഡുകളില്‍ കൂറുമാറിയവരും മുന്നണിമാറിയ വരുമായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ അസ്ഥിത്വം അതത് വാര്‍ഡുകളില്‍ ഇടതുപക്ഷത്ത് നിന്നുള്ളവര്‍ തന്നെ ചോദ്യം ചെയ്ത തിന്റെ ജാള്യത മറച്ച് പിടിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയു ടെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കു ന്നത്.കോണ്‍ഗ്രസിന്റെ വിമതയായി രംഗത്ത് വന്ന സ്ഥാനാര്‍ത്ഥിക ള്‍ക്കെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കുന്ന തിനായി വാര്‍ഡ് കമ്മിറ്റി മേല്‍ഘടകത്തിലേക്ക് ശുപാര്‍ശ നല്‍കി യിട്ടുണ്ടെന്നും അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ബിജു മലയി ല്‍,തോമസ് പെരുമ്പ്രയില്‍,ഹംസ പൂളകുണ്ടന്‍,അബൂബക്കര്‍ വാരിയംകാട്ടില്‍,നൗഷാദ് വെള്ളപ്പാടം എന്നിവര്‍ പങ്കെടുത്തു.