മണ്ണാര്‍ക്കാട്: ചങ്ങലീരി റോഡില്‍ അമ്പലവട്ട ഭാഗത്ത് വീണ്ടും മാലി ന്യം തള്ളല്‍ വര്‍ധിക്കുന്നു.അറവുമാസാംവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ഉള്‍പ്പടെയുള്ളവയാണ് ചാക്കില്‍കെട്ടി തള്ളിയിരി ക്കുന്നത്.ദുര്‍ഗന്ധവും വമിക്കുന്നതിനാല്‍ ഇതുവഴിവാഹന-കാല്‍നട യാത്ര ദുരിതമായിരിക്കുകയാണ്. അമ്പലവട്ടയില്‍ ഇര്‍ഷാദ് സ്‌കൂളി ലേക്കുള്ള പ്രവേശനകവാടത്തിനരികെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യങ്ങള്‍ റോഡരി കില്‍ ചിതറികിടക്കുന്നുമുണ്ട്. മാസങ്ങളായി ഈ ഭാഗത്ത് മാലിന്യം തള്ളല്‍ തുടര്‍ക്കഥയാവുകയാണ്.
മാസാംവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ വര്‍ധിച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് നാട്ടുകാര്‍ രാത്രികാവലിരുന്ന് മാലിന്യം തള്ളാനെത്തിയവരേയും വാഹനങ്ങളേയും തടഞ്ഞുവച്ച സംഭവം നടന്നിരുന്നു. മാലിന്യനിക്ഷേപകര്‍ക്കെതിരെ പൊലീസ്, പഞ്ചായ ത്ത് അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകു മെന്ന പ്രഖ്യാപനമുണ്ടായതോടെ ഇടക്കാലത്ത് ഈ ഭാഗത്ത് മാലിന്യം തള്ളല്‍ കുറവായിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ വീണ്ടും തലപൊ ക്കിയതോടെ അമ്പലവട്ട ഭാഗത്തുകൂടെ സഞ്ചരിക്കാന്‍ മുക്കുപൊ ത്തേണ്ട ഗതികേടിലായി യാത്രക്കാര്‍. മാലിന്യംതള്ളുന്നവര്‍ ക്കെതി രെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടു ന്നത്.