അലനല്ലൂര്‍:കാര പാലത്തിന് സമീപം സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറത്ത് പരേതനായ തരകന്‍ തൊടി മുഹമ്മദിന്റെ മകന്‍ കുഞ്ഞയമ്മു (64) ആണ് മരിച്ചത്. ബുധ നാഴ്ച 11.30 ഓടെയായിരുന്നു അപകടം.ഉണ്ണിയാല്‍ ഭാഗത്തേക്ക് പോ വുകയായിരുന്ന സ്‌കൂട്ടറും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരു ന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞയമ്മുവിനെ ഉടന്‍ വട്ടമ്പലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മാതാവ്: ആയി ഷ.ഭാര്യ: അഫ്‌സറ (അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസി ഡന്റ്). മക്കള്‍: അസ്‌ക്കര്‍, അനീസ്, അര്‍ഷാദ്, അന്‍സാര്‍.മരുമകള്‍: ഫസ്‌ല.