തെങ്കര:തുലാവര്‍ഷത്തിന്റെ ചതിക്ക് പിറകെ കാഞ്ഞിരപ്പുഴ ഡാമി ല്‍ നിന്നും കനാല്‍വഴി വെള്ളം തുറന്ന് വിടാന്‍ വൈകുന്നതിനാല്‍ തെങ്കര മേഖലയില്‍ ഏക്കറ് കണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷ ണിയില്‍.ഓലചുരുട്ടി പുഴുവിന്റെ ആക്രമണത്തില്‍ വലയുന്ന കര്‍ ഷകര്‍ക്ക് ജലദൗര്‍ലഭ്യം കുനിന്‍മേല്‍ കുരുവായി.തത്തേങ്ങേലം കൈതച്ചിറ,ചേറുംകുളം,മണലടി,മേലാമുറി,മെഴുകുംപാറ,കുന്നത്ത്കളം,തെങ്കര പാടശേഖരങ്ങളിലാണ് ഏക്കര്‍ കണക്കിന് വരുന്ന നെല്‍കൃഷി ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പ്രതിസന്ധിയി ലായിരിക്കുന്നത്.

കാഞ്ഞിരപ്പുഴ ഡാം ഇടതുകര കനാലിന്റെ വാലറ്റ പ്രദേശങ്ങളായ കൈതച്ചിറ,ചേറുംകുളം പാടശേഖരങ്ങളാണ് ഏറ്റവും രൂക്ഷമായ ജലക്ഷാമം നേരിടുന്നത്.ഇവിടങ്ങളില്‍ പാടങ്ങള്‍ വിണ്ട് തുടങ്ങി. സെപ്റ്റംബര്‍ മാസത്തിലാണ് തെങ്കരമേഖലയില്‍ രണ്ടാം വിള നെല്‍കൃഷി ആരംഭിച്ചത്.നിലവില്‍ കതിരണിയാറായി.ഈ സമയത്ത് വെള്ളം ലഭിച്ചാലേ വളപ്രയോഗം നടത്താന്‍ സാധിക്കൂ. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും വെള്ളമെത്തുന്നതിന് മുമ്പ് സാധാ രണഗതിയില്‍ ലഭിക്കാറുള്ള തുലാവര്‍ഷം ഇക്കുറി വഴിമാറിയതാ ണ് കര്‍ഷകരെ വെട്ടിലാക്കിയത്.ഈ സാഹചര്യത്തില്‍ കാഞ്ഞിര പ്പുഴ ഡാമില്‍ നിന്നുള്ള ജലവിതരണത്തിന് കാലതാമസം വന്നാല്‍ ഒരാഴ്ചക്കകം നാല് ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി ഉണങ്ങി പോകാന്‍ സാധ്യതയുള്ളതായി കൈതച്ചിറ പാടശേഖരസമതി പ്രസിഡന്റ് കാസിം വറോടന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഡാം അസിസ്റ്റന്റ് എക്സി. എഞ്ചി നീയര്‍ വിളിച്ച് കൂട്ടിയ തെങ്കര,കാഞ്ഞിരപ്പുഴ,മണ്ണാര്‍ക്കാട് നഗരസ ഭയിലെ കര്‍ഷകരുടെ യോഗത്തില്‍ തെങ്കരയിലെ ജലപ്രശ്നം ശ്രദ്ധ യില്‍പ്പെടുത്തിയിരുന്നു.കാനലുകള്‍ വൃത്തിയാക്കുന്നത് വൈകിയ തിനാലാണ് ഡാം തുറക്കാന്‍ കാലതാമസം നേരിടുന്നതിനുള്ള കാര ണമായി കാഞ്ഞിരപ്പുഴ ഡാം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കനാലു കള്‍ വൃത്തിയാക്കാതെ വെള്ളം തുറന്ന് വിട്ടാല്‍ കൃത്യമായി പാടശേ ഖരങ്ങളിലെക്കേത്താന്‍ സാധ്യതയില്ലെന്നും ബണ്ട് തകര്‍ച്ചയ്ക്ക് ഇട വരുത്തുമന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പഞ്ചായത്തുകള്‍ കനാ ലുകള്‍ വൃത്തിയാക്കുന്നത്.മിക്കയിടങ്ങളിലും പ്രവൃത്തി ആരംഭിച്ച തായാണ് അറിയുന്നത്.ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലാണ് അധികൃതര്‍.സബ് ഡിവിഷന്‍ തലങ്ങളില്‍ ഇതിനാ യുളള യോഗം ചേരുന്നുണ്ട്.ഡിസംബര്‍ രണ്ടാം വാരത്തോടെ ഡാം തുറക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.ഇടതു കര കനാല്‍ വഴി തെങ്കര മേഖലയിലേക്കും വലതുകര വഴി ഒറ്റപ്പാ ലം താലൂക്കിലേക്കുമാണ് വെള്ളം തുറന്ന് വിടുക.ഒറ്റപ്പാലം താലൂ ക്കിലെ ചളവറയില്‍ നിന്നുള്ള കര്‍ഷകരും നെല്‍കൃഷിക്കാവശ്യ മായ വെള്ളത്തിനായി മുറവിളി കൂട്ടുന്നുണ്ട്.97.5 മീറ്ററാണ് ഡാമി ന്റെ പരമാവധി ജലസംഭരണ ശേഷി.നിലവില്‍ 97.25 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!