മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 5,208 പേര് ചികിത്സയില്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം, അഞ്ച് പേര് കണ്ണൂര്‍, 35 പേര് തൃശ്ശൂര്‍, 23 പേര് കോഴിക്കോട്, 46 പേര് എറണാകുളം, 78 പേര് മലപ്പു റം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 468 പേര്‍ക്ക് രോ ഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 275 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 186 പേര്, ഇതര സം സ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേര് , 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 426 പേര്‍ക്ക് രോഗമുക്തി ഉള്ളതാ യും അധികൃതര്‍ അറിയിച്ചു.138 പേരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.ഇതുവരെ 88,864 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 87,287 പരിശോധനാ ഫലങ്ങളാണ് ലഭ്യമായി.ഇന്ന് 269 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു.പുതുതായി 270 സാമ്പിളുകള്‍ അയച്ചു.35,292 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. 29,850 പേര് രോഗമുക്തി നേടി. ഇനി 418 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 1,99,001 പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1580 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി.ജില്ലയില്‍ 14994 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.