കല്ലടിക്കോട്: എല്ലാ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായാ റാഴ്ച്ച സമസ്തയുടെ ആഹ്വാന പ്രകാരം നടത്തി വരാറുള്ള പ്രാര്‍ത്ഥന ദിനത്തില്‍ പാറോക്കോട് ഹയാത്തുല്‍ ഇസ്ലാം മദ്റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖബര്‍ സിയാറത്തും അനുസ്മരണ സംഗമവും നട ത്തി.തുപ്പനാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടന്ന ഖബര്‍ സിയാറ ത്തിന് മഹല്ല് ഖാസി ശറഫുദ്ദീന്‍ അന്‍വ്വരി പള്ളിക്കുറുപ്പ് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ഓണ്‍ലൈന്‍ അനുസ്മരണ സംഗമം കരിമ്പ റെയ്ഞ്ച് ജനറല്‍ സെക്രട്ടറി ഫള്ലുദ്ദീന്‍ ഫൈസി അരപ്പാറ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഉപാധ്യക്ഷന്‍ സി കെ.മുഹമ്മദ് കുട്ടി ഫൈസി ചളിര്‍ക്കാട് ദുആക്ക് നേതൃത്വം നല്‍കി.സ്വദര്‍ മുഅല്ലിം ഷക്കീര്‍ ഫൈസി കല്ലടിക്കോട്,മദ്റസാ പ്രസിഡന്റ് വാളക്കോട്ടില്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി എന്‍ എം സുലൈമാന്‍,ട്രഷറര്‍ എം സുദീര്‍,ജോയിന്റ് സെക്രട്ടറി . കെ.സൈതലവി,മഹല്ല് ട്രഷറര്‍ ഇസ്മാഈല്‍ ഹാജി,അല്‍ഷാദ് അലി,അദ്ധ്യാപകരായ ഹംസ ബാഖ വി,ഖാലിദ് മുസ്ലിയാര്‍,റമീസ് മുസ്ലിയാര്‍,അജ്‌നാസ് മുസ്ലിയാര്‍, ആഷിഖ് മുസ്ലിയാര്‍,ഹാമിദ് മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!