മണ്ണാര്‍ക്കാട്:പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ ക്കാട് നൊട്ടമല വളവിലെ തകര്‍ന്ന കൈവരികള്‍ ഇനിയും പുനഃ സ്ഥാപിച്ചില്ല.ദിനംപ്രതി അപകടഭീഷണിയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അജ്ഞാതവാഹനം ഇടിച്ചാണ് കൈവരികള്‍ തകര്‍ന്നത്.വാഹനങ്ങള്‍ ഇറങ്ങിവരുന്ന ആദ്യവളവി ല്‍തന്നെയാണ് കൈവരികളുടെ കല്ലുകള്‍മാത്രം ശേഷിക്കുന്നത്.

ദേശീയപാത നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഇവിടെ കാടു വെട്ടി വൃത്തിയാക്കുകയും കൈവരികളില്ലാത്ത ഭാഗത്ത് റിബണ്‍ കെട്ടി അപകടസൂചന നല്‍കുക മാത്രമാണ് നിലവില്‍ ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹനം കുത്തനെ താഴ്ചയിലേക്കാവും പതിക്കുക.വിദ്യാലയങ്ങള്‍ തുറന്നാല്‍ നിരവധി സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന പ്രധാന പാതകൂടിയാണിത്. വിദ്യാര്‍ഥികളുള്‍പ്പെടെ കാല്‍നടയായി സഞ്ചരിക്കുന്നവരും അനവ ധിയുണ്ട്.വാഹനങ്ങള്‍ വരുന്നസമയത്ത് കൈവരികളില്ലാത്ത ഭാഗ ത്തേക്ക് കാല്‍നടയാത്രക്കാര്‍ ചേര്‍ന്നുനില്‍ക്കുന്നത് ഭയപ്പാടോടെ യാണ്.

നിലവില്‍ ദേശീയപാത നവീകരണ പ്രവൃത്തികളുടെ പട്ടികയില്‍ കൈവരി പുന:സ്ഥാപിക്കല്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് യുഎല്‍സിസിഎസ് അധികൃതര്‍ പറയുന്നു. അതേസമയം നൊട്ടമലയിലെ കൈവരി സ്ഥാപിക്കല്‍ ഉള്‍പ്പടെയുള്ള ചില നിര്‍മാണപ്രവൃത്തികള്‍ക്കുള്ള റിപ്പോര്‍ട്ട് പിഡബ്ല്യുഡിക്ക് നല്‍കിയിട്ടുണ്ട്. പിഡബ്ല്യുഡിയാണ് നിര്‍മാണ അനുമതി തരേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.തകര്‍ന്ന കൈവരികള്‍ ഏതുവിധേനയും പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!