അലനല്ലൂര്‍: ഭീമനാടില്‍ പൂട്ടിയിട്ട വീടിന്റെ ഓട് പൊളിച്ച് സ്വര്‍ണ വും പണവും കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. മോഷണ സ്ഥലത്ത് നിന്നും ഏഴ് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുള്ള തായി നാട്ടുകല്‍ എസ്‌ഐ അനില്‍ മാത്യു പറഞ്ഞു.ഇത് പോലീസ് പരിശോധിച്ച് വരികയാണ്.സമാനമായ കേസുകളില്‍ പ്രതികളായവ രുടെ വിരലടയാളങ്ങളുമായി സാമ്യമുണ്ടോ എന്നതാണ് പരിശോധി ക്കുന്നത്.ഇതിന്റെ ഫലമനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.
സ്‌കൂള്‍ പടിയില്‍ താമസിക്കുന്ന ചെറുമ്പാടത്ത് അലിയുടെ വീട്ടില്‍ നിന്നും ഒമ്പത് പവന്‍ സ്വര്‍ണവും 30,000 രൂപയും കവര്‍ന്നതായാണ് പോലീസില്‍ ലഭിച്ച പരാതി.കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കുടുംബം സ്ഥലത്തില്ലായിരുന്നു.17ാം തിയ്യതി വീടിന്റെ അടുക്കളയുടെ വാ തിലും തുറന്ന് കിടക്കുന്നതും മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കി മാറ്റിയ നിലയിലും കണ്ട സമീപവാസികള്‍ പോലിസിനേയും അലി യേയും അറിയിക്കുകയായിരുന്നു.നാട്ടുകല്‍ പോലീസും വിരലടയാ ള വിദഗ്ദ്ധര്‍,ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോ ധന നടത്തിയിരുന്നു.അലിയുടെ കൂടെ താമസിക്കുന്ന പിതൃസഹോ ദരന്റെ ഭാര്യ ആസ്യയുടെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരു ന്ന ആസ്യയുടെ സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.വീട്ടില്‍ തന്നെയുണ്ടായിരുന്ന മറ്റ് പണമോ സാധനങ്ങളോ നഷ്ടമായിട്ടുമുണ്ടാ യിരുന്നില്ല.അതേ സമയം ഒരു ഇടവേളയക്ക് ശേഷം വീണ്ടും അലന ല്ലൂര്‍ മേഖലയില്‍ മോഷണം അരങ്ങേറുന്നത് പരിഭ്രാന്തിക്ക് ഇടയാ ക്കിയിട്ടുണ്ട്.