മണ്ണാര്‍ക്കാട്:ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെ ടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോ ധന നാളെ നടക്കും. ജില്ലാ പഞ്ചായത്തിലേക്കായി സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രികകള്‍ കലക്ടറേറ്റിലും നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചാ യത്തുകളില്‍ സമര്‍പ്പിച്ചിട്ടുള്ളവ അതാത് സ്ഥാപനങ്ങളിലുമായി വരണാധികാരിയുടെ നേതൃത്വത്തില്‍ പരിശോധിക്കും.രാവിലെ 10 മുതല്‍ പരിശോധന ആരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തല ത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്ക് പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്കുന്ന മറ്റൊരാള്‍ക്ക് കൂടി(ആവശ്യമെങ്കില്‍ വക്കീല്‍ ആവാം) മാത്രമേ വരണാധികാരി യുടെ മുറിയില്‍ പ്രവേശിക്കാനാവു. നാമനിര്‍ദേശ പത്രിക നാളെ യും,നവംബര്‍ 23 എന്നീ പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് മൂന്നു വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്നതാണ്.