പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ , പൊതുജനങ്ങള്‍ , ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനും , മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പട്ട സംശയങ്ങള്‍ നിവാരണം നടത്തുന്നതിനും പരാതികളില്‍ പരിഹാര നടപടി സ്വീകരിക്കുന്ന തിനുമായാണ് ആറംഗ കമ്മിറ്റി രൂപീകരിച്ചത്.ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയാണ് അധ്യക്ഷന്‍.ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.കെ. റെജി കുമാര്‍ കണ്‍വീനറും , ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ടി.ജി. ഗോപകുമാര്‍, ജില്ലാ ഇന്‍ഫ ര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മെമ്പര്‍മാരും, ഡെപ്യൂട്ടി കലക്ടര്‍( എല്‍.ആര്‍) പി.എ. വിഭൂഷന്‍ നോഡല്‍ ഓഫീസറുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!